ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനം  ആചരിച്ചു

ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

October 31, 2018 0 By Editor

വടക്കാഞ്ചേരി: ഇന്ത്യയുടെ ഉരുക്കു വനിതയും, കോൺഗ്രസ്സ് പ്രസിഡൻ്റും, പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനം നാടെങ്ങും ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഹാളിൽ വച്ച് ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും, സർവ്വ മത പ്രാർത്ഥനയും നടന്നു. തുടർന്ന് നടന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി: കെ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മതേതരത്വത്തിന് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് അജിത്ത് കുമാർ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് :ജി ജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.സി.എ.ശങ്കരൻ കുട്ടി, എ.എസ്സ്.ഹംസ, അഡ്വ: സി.വിജയൻ, നാസർ മങ്കര ,ടി.വി.സണ്ണി, സിന്ധു സൂ ബ്രഹ്മണ്യൻ, അഡ്വ.മായാ ദാസ് ,കെ .ആർ .രാമൻ, സുരേഷ് പാറയിൽ, ജയൻ ചേപ്പലക്കോട്, ബുഷ്റ റഷീദ്, സി.ആർ.രാധാകൃഷ്ണൻ ,ശശിമംഗലം, സി.പി.റോയ്, എ.കെ.പീതാംബരൻ, വൈശാഖ് നാരായണസ്വാമി തുടങ്ങിയവർ പങ്കെടുത്തു.


പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ;

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775