ജല രക്ഷാ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽപരിശീലനത്തിന് സമാപനമായി

ജല രക്ഷാ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽപരിശീലനത്തിന് സമാപനമായി

October 31, 2018 0 By Editor

വടക്കാഞ്ചേരി: കേരള അഗ്നിശമന സേന സർവ്വീസ് ഏറ്റെടുത്ത് നടത്തി വരുന്ന ജല രക്ഷാ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവന്നിരുന്ന ആദ്യഘട്ട നീന്തൽപരിശീലനത്തിന് സമാപനമായി. വരവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു. ആദ്യഘട്ട പരിശീലനം നൽകിയിരുന്നത്. വരവൂർ രാമൻകുളങ്ങര ക്ഷേത്ര മൈതാനിയിൽ വച്ച് നടന്ന സമാപന ചടങ്ങ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്: സി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു .രണ്ട് വിഭാഗങ്ങളാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. 12 ഓളം കുട്ടികൾ വീതമാണ് രണ്ടു വിഭാഗങ്ങളിലായി പരിശീലനത്തിലുണ്ടായിരുന്നത.സ്കൂൾ പി.ടി.എ.പ്രസിഡൻ്റ്: മോഹനൻ അദ്ധ്യക്ഷത വഹിച്ചു; വടക്കാഞ്ചേരി അഗ്നിശമന സേനാ സ്റ്റേഷൻ ഓഫീസർ :എസ്സ്.എൽ.ദിലീപ്മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ നോഡൽ ഓഫീസർ: മൊയ്തീൻ കുട്ടി, രക്ഷിതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനത്തിൽ മികവ് നേടിയ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വച്ച് സ്കൂൾ പ്രിൻസിപ്പൽ.രതീദേവി വിതരണം ചെയ്തു.


പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ;

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775