രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി

October 31, 2018 0 By Editor

വടക്കാഞ്ചേരി: പോലീസ് സ്മൃതിദിനാചരണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി ജനമൈത്രി പോലീസും, തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോനേഴസ് കേരള, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിൽ നടന്ന പരിപാടി വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ: പി.എസ്സ് സുരേഷ് ഉദ്ഘാടനം ചെയ്തു. സഹജീവികളോടുള്ള സാമൂഹിക ബാധ്യത നിർവ്വഹണമാണ് രക്ത ദാനത്തിലൂടെ നിർവ്വഹിയ്ക്കപ്പെടുന്നതെന്നും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും സുരേഷ് പറഞ്ഞു. എസ്സ്.ഐ കെ.സി.രതീഷ്, ജനമൈത്രി പോലീസ് സി.ആർ.ഒ എ.എസ്സ്.ഐ.ബാബു, ഓട്ടോറിക്ഷാ തൊഴിലാളികൾ, എങ്കക്കാട്ജനമൈത്രി ക്ലബ്ബ്, എന്നിവരും പങ്കെടുത്തു. രക്തദാനത്തിന് നിരവധി പേർ എത്തിയിരുന്നുവെങ്കിലും, രക്തം ശേഖരിയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കി 40 ഓളം പേർ രക്തം ദാനം ചെയ്തു. രക്തദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.