അതെന്താ പക്ഷിക്കാഷ്ഠമാണോ’! പ്രധാനമന്ത്രിക്കെതിരെ  വിവാദ പരാമർശവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യാസ്പന്ദന

അതെന്താ പക്ഷിക്കാഷ്ഠമാണോ’! പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യാസ്പന്ദന

November 1, 2018 0 By Editor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വിവാദത്തില്‍പ്പെട്ട് ദിവ്യാസ്പന്ദന. ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചതാണ് വിവാദത്തിലായത്. ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി കൂടിയായ ദിവ്യ അടിക്കുറിപ്പ് നല്‍കിയത് ഇങ്ങനെ; ‘അതെന്താ പക്ഷിക്കാഷ്ഠമാണോ’. ഇതിനെതിരെ പല കോണുകളിൽ നിന്നാണ് വിമര്‍ശനം ഉയരുന്നത്.കോണ്‍ഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ബിജെപി പ്രതികരിച്ചത്.ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയായി പോയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു.എന്നാൽ പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

*************************************************************************************************************

പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ;

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775