സാമൂഹ്യ സേവന രംഗത്ത് മികവിൻ്റെ പ്രതീകമായ വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ്

November 4, 2018 1 By Editor

വടക്കാഞ്ചേരി: സാമൂഹ്യ സേവന രംഗത്ത് മികവിൻ്റെ പ്രതീകമായ വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് വീണ്ടും പുത്തൻ ചുവടുവയ്പുമായി മുന്നോട്ട്. വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനിൽ വീണ്ടും റോട്ടറി ക്ലബ്ബിൻ്റെ നേതൃപാടവത്തിൽ നവീന രീതിയിലുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബ് ഭാരവാഹികൾ. 2015 ലും ഇതേ രീതിയിൽ റെയിൽവേ സ്‌റ്റേഷനിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു നൽകിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഒട്ടേറെ സേവന പ്രവർത്തനങ്ങളും ഇതിനകം തന്നെ ചെയ്തു കഴി’ഞ്ഞിട്ടുണ്ട്. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സൗജന്യമായി ബോധവൽക്കരണ സെമിനാറുകളും, ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പുകളും നടത്തി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.നവംബർ ആറിന് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചതിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര മുഖ്യാതിഥിയായി പങ്കെടുക്കുo. വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ്: കേണൽ ഗോപിനാഥൻ, പ്രൊജക്ട് ചെയർമാൻ: ടി.കെ.ഗോപാലകൃഷ്ണൻ, യൂത്ത് സർവ്വീസസ് ചെയർമാൻ: പി.എ.ജോൺസൺ, പബ്ലിക് റിലേഷൻസ് ചെയർമാൻ  റോഷൻ ദേവസ്സി എന്നിവർ പങ്കെടുത്തു.