ശബരിമലയെ യുദ്ധക്കളമാക്കുമോ പിണറായി വിജയന്റെ പോലീസ് ;മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു

ശബരിമലയെ യുദ്ധക്കളമാക്കുമോ പിണറായി വിജയന്റെ പോലീസ് ;മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു

November 5, 2018 0 By Editor

മാധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു എന്നതാണ് പുതിയ റിപോർട്ടുകൾ , മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ത്രിവേണി പാലം വരെ മാത്രമേ അനുമതി ഉള്ളൂവെന്ന് പറഞ്ഞാണ് തടഞ്ഞത്.വാഹനങ്ങള്‍ പാലത്തിന് സമീപം ഇട്ടശേഷം നടന്ന് പോകാനാണ് പോലീസ് അവശ്യപെട്ടിരിക്കുന്നത്.ഡി.എസ്.എന്‍.ജി ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് തടഞ്ഞത്. നേരത്തെ കര്‍ശന പരിശേധനകള്‍ക്ക് ശേഷം രാത്രി എട്ടരയോടെ പൊലീസ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.ഭക്തരും അയ്യപ്പ സേവസംഘവുമെല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തുണ്ട്.

മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക :https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala