ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍

ബന്ധു നിയമനവിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് കെ.ടി.ജലീല്‍

November 5, 2018 0 By Editor

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. യോഗ്യതയുള്ളവരെ കിട്ടാത്തതിനാല്‍ നിയമപരമായിട്ടാണ് ജനറല്‍ മാനേജരെ നിയമിച്ചത്. അപേക്ഷ ക്ഷണിച്ച് കൊണ്ട് പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നല്‍കിയിരുന്നു. അഭിമുഖം നടത്തിയെങ്കിലും യോഗ്യതയുള്ളവരെ കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നതിനായിട്ടാണ് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡം മാറ്റിയതെന്നും ജലീല്‍ പറഞ്ഞു.