ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കാൻ പ്രതിരോധമന്ത്രി

ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കാൻ പ്രതിരോധമന്ത്രി

November 5, 2018 0 By Editor

ന്യൂഡൽഹി : അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം ദീപാവലി മധുരം നുകരാൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്വാരയ്ക്ക് സമീപം ഇന്ത്യ-ചൈന അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് ഈ മാസം 6,7 തീയതികളിൽ നിർമ്മല സീതാരാമൻ എത്തുന്നത്.സൈനികരുടെ കുടുംബാംഗങ്ങളെയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.


ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് എത്തിപ്പെടാൻ തന്നെ ഏറെ ബുദ്ധിമുട്ടാണ്.സൈനികർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ഏറെ ശ്രമപ്പെട്ടാണ്.യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രതിരോധ മന്ത്രി തന്നെ മുൻകൈയെടുത്തിരുന്നു.കഴിഞ്ഞ വർഷം ആന്‍ഡമാന്‍ നിക്കോബാറിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസില്‍ വ്യോമസേനാംഗങ്ങളോടൊപ്പമാണ് നിര്‍മ്മല സീതാരാമന്‍ ദീപാവലി ആഘോഷിച്ചത്.