ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

November 5, 2018 0 By Editor

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ 23-നാണ് പൊങ്കാല. പൊങ്കാല നടക്കുന്ന വീഥികളിലെ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വെട്ടിതെളിച്ച് ശുചീകരിക്കും. പാതയോരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘടനകൾ എന്നിവയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവ്വീസ് നടത്തുമെന്ന് പ്രതിനിധി രമേഷ് കുമാർ അറിയിച്ചു.കുടിവെള്ളത്തിന് സ്ഥിരം സംവിധാനത്തിന് പുറമേ ക്ഷേത്ര മൈതാനത്തും പ്രധാന വീഥിയിലും താത്കാലിക ടാപ്പുകൾ സ്ഥാപിക്കും.പൊങ്കാല സ്ഥലങ്ങളിൽ ടാങ്കുകളിൽ ശുദ്ധജലം എത്തിച്ച് വിതരണം ചെയ്യുമെന്ന് വാട്ടർ അതോറിറ്റി പ്രതിനിധി പറഞ്ഞു.ക്രമസമാധാന പാലനത്തിന് ഇരു ജില്ലകളും സഹകരിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കാനുള്ള നടപടി കൈകൊള്ളുമെന്ന് തിരുവല്ല സി.ഐ. സന്തോഷ് കുമാർ അറിയിച്ചു.