പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ;ചരിത്രകാരന്‍ എം ജി എസ്

പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ;ചരിത്രകാരന്‍ എം ജി എസ്

November 5, 2018 0 By Editor

ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രി ആയേക്കുമെന്നും ചരിത്രകാരന്‍ എം ജി എസ്.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ പമ്പയിലേക്ക് തീര്‍ത്ഥാടകരെ പോലീസ് കടത്തി വിടാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.
ഇതോടെ പ്രതിഷേധവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് എം ജി എസും രംഗത്തുവന്നത്. കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.