തന്‍റെ പ്രസംഗം രഹസ്യമായിരുന്നില്ല;വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്നും പി.എസ്.ശ്രീധരൻ പിള്ള

തന്‍റെ പ്രസംഗം രഹസ്യമായിരുന്നില്ല;വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്നും പി.എസ്.ശ്രീധരൻ പിള്ള

November 5, 2018 0 By Editor

കോഴിക്കോട്:  യുവമോർച്ച യോഗത്തിൽ താൻ നടത്തിയ പ്രസംഗം പ്രവർത്തകരെ ഉത്തേജിപ്പിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തന്‍റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിക്കെതിരെ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. അവരാണ് തന്‍റെ പ്രസംഗം വിവാദമാക്കിയത്. ഇത് അപകടകരമായ പോക്കാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇന്നലെത്തന്നെ സമൂഹ മാധ്യമങ്ങളിൽ തത്സമയം കൊടുത്ത പ്രസംഗം പുതിയ സംഭവമായി ചാനലുകൾ കാണിക്കുന്നത് നാണക്കേടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.