പൂരം നോട്ടീസ് പ്രകാശനം വെള്ളിയാഴ്ച

പൂരം നോട്ടീസ് പ്രകാശനം വെള്ളിയാഴ്ച

November 6, 2018 0 By Editor

വടക്കാഞ്ചേരി: സുപ്രസിദ്ധമായ ഊത്രാളിക്കാവ് പൂരത്തിൻ്റെ കേളികൊട്ടുയരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പൂരത്തിൻ്റെ പ്രധാന പങ്കാളിത്ത ദേശമായ എങ്കക്കാടിൻ്റെ പൂരം നോട്ടീസ് പ്രകാശനം വെള്ളിയാഴ്ച നടക്കും. ഊത്രാളിക്കാവ് ക്ഷേത്രനടയിൽ വച്ച് വൈകീട്ട് ആറുമണിയ്ക്ക് പ്രമുഖ വ്യവസായിയും, വാദ്യകലാകാരനു മായ പത്മശ്രീ .ഡോ:സുന്ദർ മേനോൻ്റെ സാന്നിദ്ധ്യത്തിൽ കുന്ദംകളം എ.സി.പി  ടി.എസ്സ്.സിനോജ് നോട്ടീസ് പ്രകാശനം ചെയ്യും . തട്ടകദേശ നിവാസികളും പൂരക്കമ്മറ്റി ഭാരവാഹികളും, ചടങ്ങിൽ പങ്കെടുക്കും.