ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല; പികെ കൃഷ്ണദാസ്

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല; പികെ കൃഷ്ണദാസ്

November 10, 2018 0 By Editor

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയന് വഴിനടക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.ശക്തമായ പ്രക്ഷോഭമാകും കേരളത്തില്‍ ഉയര്‍ന്നുവരുക. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. കേസിനു പിന്നില്‍ കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.