കലിയുഗരാമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആനപ്രേമിസംഘത്തിന്റെ സ്വീകരണം

കലിയുഗരാമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആനപ്രേമിസംഘത്തിന്റെ സ്വീകരണം

May 1, 2018 0 By Editor

ഓച്ചിറ: ആനപ്രേമികളുടെ ഹരമായ കലിയുഗരാമനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ ആനപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കേരളത്തിലെ ആനകളില്‍ തലയെടുപ്പില്‍ ഒന്നാമനും ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആദ്യമായാണ് ഓച്ചിറയില്‍ എത്തുന്നത്.

മറ്റ് രണ്ട് ആനകളുടെ അകമ്പടിയോടുകൂടി ആല്‍ത്തറകള്‍ ചുറ്റി ക്ഷേത്രസന്നിധിയിലെത്തി പരബ്രഹ്മത്തെ രാമന്‍ വന്ദിച്ചത് തന്റെ പുതിയ പാപ്പാനായ നെട്ടൂരാന്‍ വിനയന്റെ നേതൃത്വത്തിലാണ്. തൃശൂര്‍ പൂരത്തിന് തെക്കേഗോപുരനട തുറക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കുന്ന രാമന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏക്കം ലഭിക്കുന്ന ആനകളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം ചവറ കുമ്പഴക്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന ഗജമേളയില്‍ മുഖ്യആകര്‍ഷണം രാമചന്ദ്രന്‍ ആയിരുന്നു.