പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റ്റി.വി.രാജേഷ് എം എല്‍ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

December 4, 2018 0 By Editor

തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റ്റി.വി.രാജേഷ് എം എല്‍ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് – 5 (മാര്‍ക്ക് ലിസ്റ്റ് ) കോടതിയുടേതാണുത്തരവ്.മാര്‍ച്ച്‌ 23നകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ജി.എസ്.മിഥുന്‍ ഗോപി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടു.എം.എല്‍എയുടെ പേര്‍ക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.നിലവില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ രാജേഷിനെ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസറ്റ് ചെയ്യാനാവൂ.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം നേതാക്കളായ ടി.വി.രാജേഷ് എംഎല്‍എ, ബിജു, കെ.എസ്.സുനില്‍കുമാര്‍, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് മ്യൂസിയം ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാണ് കേസ്.