ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാല മാറ്റിവച്ചു
December 30, 2018കോഴിക്കോട്: ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാല മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിംഗ് പരീക്ഷകള്‍ മാറ്റിയിരുന്നു. ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് സാങ്കേതിക സര്‍വകലാശാല പരീക്ഷ മാറ്റിയത്.