മകന് പിറകെ കോട്ടയം പുഷ്പനാഥിന്റെ യാത്ര

May 2, 2018 0 By Editor

കോട്ടയം : മകന് പിറകെ കോട്ടയം പുഷ്പനാഥിന്റെ യാത്ര ,മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. ഇത് അദ്ദേഹത്തെ കൂടുതല്‍ അവശനാക്കിയിരുന്നു,വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.ഇദ്ദേഹം.കോട്ടയത്തെ വസതിയില്‍ രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. 80 വയസായിരുന്നു.അപസര്‍പ്പകകഥകള്‍ക്ക് മലയാളത്തില്‍ ഏറെ പ്രചാരം കിട്ടാന്‍ കാരണക്കാരിലൊരാളായിരുന്നു കോട്ടയം പുഷ്പനാഥ്. നൂറിലേറെ മാന്ത്രിക, ഡിറ്റക്ടീവ് നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആഴ്ചപ്പതിപ്പുകളിലാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്
.കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയശേഷം വിവിധ ഹൈസ്‌ക്കൂളുകളില്‍ അധ്യാപകനായിരിക്കെയാണ് പുഴ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പരാജ് എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് വിആര്‍എസ് എടുത്ത് പൂര്‍ണമായും എഴുത്തിന്റെ ലോകത്തേക്ക് വരുകയായിരുന്നു.1968 -ല്‍ മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ചുവന്ന മനുഷ്യന്‍’ ആയിരുന്നു പുഷ്പനാഥിന്റെ ആദ്യ കുറ്റാന്വേഷണ നോവല്‍.ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ രചനകള്‍ പിന്നീട് സിനിമകളായി.കന്‍ സലീം പുഷ്പനാഥ് കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട് പുഷ്പനാഥിന്.