ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി സുഭാഷിഷ് റോയ് ചൗധരിയെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി

ബ്ലാസ്റ്റേഴ്‌സിന്റെ ഗോളി സുഭാഷിഷ് റോയ് ചൗധരിയെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി

March 24, 2018 0 By Editor

കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ ഗോളി സുഭാഷിഷ് റോയ് ചൗധരിയെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി. ക്ലബ്ബുമായുള്ള കരാറില്‍ താരം ഇന്നലെയാണ് ഒപ്പുവെച്ചത്. സൂപ്പര്‍കപ്പ് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും റോയ് ജംഷഡ്പൂരിന്റെ ഭാഗമാകുക.ആറാം സ്ഥാനക്കാരായി ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായതിനു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയ കാര്യമായിരുന്നു സൂപ്പര്‍ താരങ്ങള്‍ കളം വിടുന്നു എന്നത്. ബെര്‍ബയും കളിക്കിടെ കളമൊഴിഞ്ഞ സിഫ്നിയോസിനും പിന്നാലെ ഇന്ത്യന്‍ യുവതാരങ്ങളും സി.കെ വിനീതും ടീം വിടുകയാണെന്ന വാര്‍ത്ത ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷിഷ് റോയിയും ക്ലബ്ബ് വിടുന്നത്.