ജാമ്യ വ്യവസ്ഥയില്‍ ഇളവ്; അമ്മയെ കാണാൻ മദനി കേരളത്തിലേക്ക്

ജാമ്യ വ്യവസ്ഥയില്‍ ഇളവ്; അമ്മയെ കാണാൻ മദനി കേരളത്തിലേക്ക്

May 2, 2018 0 By Editor

അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ കോടതിയുടെ അനുമതി. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ ഐ എ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. മെയ് മൂന്നു മുതല്‍ 11 വരെ മദനിക്ക് കേരളത്തില്‍ കഴിയാം.ബെംഗുളൂരു സ്ഫോടനക്കേസിലെ മുപ്പത്തി ഒന്നാം പ്രതിയായ മദനി നിലവില്‍ കര്‍ശന ഉപാധികളോടെ ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് സ്വീകരിച്ചതിന് ശേഷം പൊലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയായതിന് ശേഷം മദനി കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് വിവരം.