തരംഗമാകാന്‍ പുതിയ വാഗണ്‍ ആര്‍

തരംഗമാകാന്‍ പുതിയ വാഗണ്‍ ആര്‍

January 14, 2019 0 By Editor

പുതുതലമുറ വാഗണ്‍ ആര്‍ന്റെ പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഈ മാസം 23 നാണ് വേഷപ്പകര്‍ച്ചയോടെ പുത്തന്‍ വാഗണ്‍ ആര്‍ വിപണി കീഴടക്കാന്‍ എത്തുന്നത്. 4.5 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാകും എക്‌സ് ഷോറൂം വിലയെന്നാണ് സൂചന.വാഗണ്‍ ആര്‍ പുതിയ പതിപ്പിന്റെ ടീസര്‍ കമ്പനി പുറത്ത് വിട്ടു. ‘ബിഗ് ന്യൂ വാഗണ്‍ ആര്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനത്തിന്റെ അവതരണം.ടോള്‍ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറിന്. കരുത്തേറിയ 83 പിഎസ് പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ എഞ്ചിനിലും 68 പിഎസ് പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ എഞ്ചിനിലും വാഗണ്‍ ആര്‍ അവതരിക്കും.ആറ് പുതിയ നിറങ്ങളില്‍ പുതുതലമുറ വാഗണ്‍ ആര്‍ സ്വന്തമാക്കാം. പേള്‍ പൂള്‍സൈഡ് ബ്ലൂ, പേപ്പര്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഔട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് പുതിയ നിറങ്ങളില്‍ വാഗണ്‍ ആര്‍ ലഭ്യമാകും.മാനുവല്‍ പതിപ്പിന് പുറമെ ഓട്ടോമാറ്റിക് പതിപ്പിലും പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും.