പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വൈകീട്ട്

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വൈകീട്ട്

January 15, 2019 0 By Editor

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ശേഷം എന്‍ഡിഎ മഹാസമ്മേളനത്തിലും പങ്കെടുക്കും .കൊല്ലം ആശ്രാമം മൈതാനിയിലും കന്റോണ്‍മെന്റ് മൈതാനിയിലുമായാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍.

വൈകുന്നേരം 4.50 ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തും .ആശ്രാമം മൈതാനിയില്‍ മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ സാക്ഷിയാക്കി കൊല്ലം ബൈപ്പാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി 352 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ബൈപ്പാസ് മോദി സര്‍ക്കാറാണ് വേഗത്തില്‍ പൂര്‍ത്തികരിക്കാനുള്ള നടപടി സ്വീകരിച്ചത്.

2019 തെരഞ്ഞെടുപ്പ് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ മഹാസമ്മേളനത്തിന് കന്റോണ്‍മെന്റ് മൈതാനി വേദിയാകും. വൈകുന്നേരം 5.30ന് നടക്കുന്ന മഹാറാലിയില്‍ കൊല്ലം, ആലപ്പുഴ, മാവേലിക്കര തുടങ്ങിയ 3 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 1 ലക്ഷത്തോളം പ്രവര്‍ത്തകരെ മോദി അഭിസംബോധന ചെയ്യും