കുവൈറ്റില്‍ കെട്ടിടങ്ങളില്‍ അധികമായി മുറി നിര്‍മ്മിച്ചാല്‍ 5000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

കുവൈറ്റില്‍ കെട്ടിടങ്ങളില്‍ അധികമായി മുറി നിര്‍മ്മിച്ചാല്‍ 5000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

January 15, 2019 0 By Editor

കുവൈറ്റ് സിറ്റി : അനധികൃതമായി കെട്ടിടങ്ങളിലെ മേല്‍ക്കൂരകളില്‍ അധികമായി മുറി നിര്‍മ്മിക്കുക, കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തുക എന്നിവയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം നടത്തിയാല്‍ 1000 കുവൈറ്റ് ദിനാറില്‍ കുറയാതെയും 5000 ദിനാര്‍ വരെയും പിഴ ഈടാക്കും. മുന്‍സിപാലിറ്റിയുടെ അനുമതിയില്ലാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാപിറ്റല്‍ ഗവര്‍ണറേറ്റിലെ മുന്‍സിപാലിറ്റി വകുപ്പ് എഞ്ചിനീയര്‍ അബ്ലുള്ള ജാബറാണ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.