ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

January 15, 2019 0 By Editor

ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് സങ്കടത്തോടെ കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. വിവാഹം ശേഷം മൂന്ന് മാസം കഴിഞ്ഞ് ജനുവരി ഒന്നിനാണ് വിജേഷ് ദുബായില്‍ എത്തിയത്. അതു കഴിഞ്ഞ് ജനുവരി 13ന് ഭാര്യ ഒളിച്ചോടിയതായി അറിഞ്ഞു.വിജേഷിന്‍റെ സഹോദരിയെയാണ് ഒളിച്ചോടിയ യുവതി തന്‍റെ വിവാഹം കഴിഞ്ഞതായി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങളും അയച്ചു കൊടുത്തു. ഇതോടെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കൂട്ടി യുവാവ് കേക്ക് മുറിച്ചുള്ള ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.