കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന് പിന്നാലെ മലയാളി താരം അനസ് എടത്തൊടികയും ഇന്ത്യൻ ടീമിൽനിന്ന് പടിയിറങ്ങുന്നു

കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന് പിന്നാലെ മലയാളി താരം അനസ് എടത്തൊടികയും ഇന്ത്യൻ ടീമിൽനിന്ന് പടിയിറങ്ങുന്നു

January 16, 2019 0 By Editor

കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന് പിന്നാലെ മലയാളി താരം അനസ് എടത്തൊടികയും ഇന്ത്യൻ ടീമിൽനിന്ന് പടിയിറങ്ങുന്നു. എഎഫ്സി കപ്പിൽ നിന്നും ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേയ്ക്ക് വഴിയൊരുക്കാൻ വേണ്ടിയാണ് ഹൃദയഭേദകമായ ഈ തീരുമാനം വേദനയോടെ എടുക്കുന്നതെന്ന് അനസ് പറഞ്ഞു.ഇനിയും ഒരുപാട് കാലം കളിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. എന്നാൽ, ഇപ്പോള്‍ തോന്നുന്നു എന്നേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന യുവതലമുറക്കാര്‍ക്കുവേണ്ടി വഴിമാറാനുള്ള സമയമായെന്ന്. എനിക്ക് ദേശീയ ടീമില്‍ കളിക്കാന്‍ പതിനൊന്ന് വര്‍ഷമെടുത്തു. ചെറുതെങ്കിലും എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതാണ്.  എന്നെ വിശ്വസിച്ച് എനിക്ക് അവസരം നല്‍കിയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനോടുള്ള നന്ദി  രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ല ഭാവിയും ഞാൻ ആശംസിക്കുന്നു. ഇന്ത്യൻ ടീമില്‍ കളിച്ച കാലമത്രയും എന്നെ പിന്തുണച്ച ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഞാന്‍ നന്ദി പറയുന്നു.