മലയാളിയായ പ്രിയ വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശ്രീദേവി ബംഗ്ലാവി’ നെതിരെ ബോണി കപൂര്‍ രംഗത്ത്

മലയാളിയായ പ്രിയ വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശ്രീദേവി ബംഗ്ലാവി’ നെതിരെ ബോണി കപൂര്‍ രംഗത്ത്

January 17, 2019 0 By Editor

മലയാളിയായ പ്രിയ വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശ്രീദേവി ബംഗ്ലാവി’ നെതിരെ ബോണി കപൂര്‍ രംഗത്ത്. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’ ന്റെ ട്രയിലര്‍ പുറത്ത് വന്നതിന്് പിന്നാലെയാണ് നിയമക്കുരുക്കിലാകുന്നത്. ട്രയിലര്‍ റിലീസിന് പിന്നാലെയാണ് അന്തിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന രീതിയില്‍ വാര്‍ത്ത പുറത്ത് വന്നത്. ചിത്രത്തിന്റെ പേരും ട്രയിലറിലെ ചില രംഗങ്ങളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരാന്‍ ഇടയാക്കി,ചിത്രത്തിന്റെ പ്രമേയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണികപൂര്‍ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു.

ട്രയിലറില്‍ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തിട്ടിരിക്കുന്ന രംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. ശ്രീദേവിയുടെ മരണവും സമാനമായിരുന്നു. ചിത്രത്തില്‍ അന്തരിച്ച ഒരു നായികയെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.