കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷ അധ്യാപക സംഘടനക്ക് മുന്നേറ്റം

January 17, 2019 0 By Editor

കേരളാ സര്‍വകലാശാല സെനറ്റിലേക്ക് പoന വകുപ്പുകളില്‍ നിന്നുള്ള അധ്യാപക മണ്ഡലത്തിലെ മൂന്ന് സ്ഥാനങ്ങളും ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള സര്‍വകലാശാല ടീച്ചേഴ്സ് അസോസ്സിയേഷന്‍ (കെയുടിഎ) കരസ്ഥമാക്കി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല അധ്യാപകരായ ഡോ. എസ് നസീബ് ,ഡോ. ആര്‍ ബി പ്രമോദ് കിരണ്‍ , ഡോ. എ ഹെലന്‍ എന്നിവര്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.