റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

January 17, 2019 0 By Editor

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018 ഡിസംബര്‍ 31 നകം ഹാജരായിട്ടുള്ളതും എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പുതുക്കാന്‍ സാധിക്കാതെ ജനുവരി 15നകം ഹാജരാകുന്നതിന് ടോക്കണ്‍ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരായി ഈ മാസം 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്കാണ് ഈ അവസരം.