മാതാ അമൃതാനന്ദമയിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി മാപ്പു പറയണമെന്ന് പി പി മുകുന്ദൻ

മാതാ അമൃതാനന്ദമയിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി മാപ്പു പറയണമെന്ന് പി പി മുകുന്ദൻ

January 22, 2019 0 By Editor

ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയി ദേവിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അമ്മയുടെ ബ്രഹ്മചര്യത്തെ അവഹേളിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ ചെയ്തത്. സ്വന്തം സഹപ്രവർത്തകരുടെ ഭാര്യമാരെയും മക്കളെയും വരെ ലൈംഗികമായി ഉപയോഗിച്ച പാരമ്പര്യമുള്ളവരാണ് കേരളത്തിലെ സിപിഎമ്മുകാർ. കമ്മ്യൂണിസ്റ്റുകൾ വിഗ്രഹങ്ങളായി ആരാധിക്കുന്ന പല നേതാക്കൻമാരുടേയും ഒളിവു ജീവിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഭരണകൂടത്തിന്റെ വേട്ടയാടലിൽ നിന്ന് നേതാക്കൻമാരെ രക്ഷിച്ചതിന് പലർക്കും കിട്ടിയ പ്രതിഫലം പുറത്തു പറയാൻ സാധിക്കാത്തതാണ്. ഇതിന് അവസരം നഷ്ടമായപ്പോഴാണ് ഇപ്പോഴത്തെ നേതാക്കൻമാരിൽ പലരും മതിലു ചാട്ടം ശീലമാക്കിയത്. അങ്ങനെയുള്ളവർക്ക് ബ്രഹ്മചര്യം, തപസ്സ് എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകില്ല.

എങ്കിലും പാർട്ടി സെക്രട്ടറി ഇത്തരത്തിൽ അധ:പതിക്കാൻ പാടില്ല. സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎൽഎയെ പുറത്താക്കണമെന്ന് മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ വരെ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയാണ് താനെന്ന് കോടിയേരി മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.