വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

January 24, 2019 0 By Editor

വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് പനി സ്ഥിരീകരിച്ചത്. കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനമേഖലയിലേയ്ക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുരങ്ങുകളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത് എന്നാല്‍, ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് രോഗബാധ മനുഷ്യരിലേയ്ക്ക് പകരുന്നത്. അതിനാല്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ വളര്‍ത്തു മൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

കര്‍ണ്ണാടകയിലെ ക്യസനൂര്‍ വനമേഖലയില്‍ അനേകം കുരങ്ങുകളുടെ മരണത്തിനു കാരണമാകുകയും മനുഷ്യരിലേയ്ക്ക് പകര്‍ന്ന് അനേകം പേര്‍ക്ക് ജീവഹാനി സംഭവിച്ച രോഗമാണ് കെഎഫ്ഡി. മങ്കിപ്പനി എന്നും ഇതിനെ വിളിക്കാറുണ്ട്. വനപാലകരിലും, വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവരിലുമാണ് ഈ രോഗം പകര്‍ന്നത്. ഫ്‌ലേവി വൈറസാണ് രോഗകാരണം.