നേപ്പിയർ ഏകദിനം; ഇന്ത്യക്ക് 8 വിക്കറ്റ് ജയം

നേപ്പിയർ ഏകദിനം; ഇന്ത്യക്ക് 8 വിക്കറ്റ് ജയം

January 24, 2019 0 By Editor

നേപ്പിയർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ജയം. 8 വിക്കറ്‍റിനാണ് ഇന്ത്യ ന്യൂസിലന്‍റിനെ തോൽപ്പിച്ചത്. 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്‍രം നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. ശിഖർ ധവാൻ അർദ്ധസെഞ്ച്വറി നേടി. വിരാട് കോഹ് ലി 45 റൺസ് എടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 38 ഓവറിൽ 157 റൺസിന് കൂടാരം കയറി. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടി. മുഹമ്മദ് ഷമി മൂന്നും യൂസ്‍വേന്ദ്ര ചാഹൽ രണ്ടും വിക്കറ്റ് നേടി.കിവീസ് നിരയിൽ നായകൻ കെയ്‍ൻ വില്യംസണ് മാത്രമേ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായുള്ളൂ. ഗുപ്‍റ്റിലിനെ പുറത്താക്കിയ മുഹമ്മദ് ഷമി ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി.