ജില്ലാ കിഡ്സ് അത്‌ലറ്റിക് മീറ്റ് 28ന്

ജില്ലാ കിഡ്സ് അത്‌ലറ്റിക് മീറ്റ് 28ന്

January 24, 2019 0 By Editor

എടപ്പാൾ: ജില്ലാ അത‌്‌ലറ്റിക‌് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കിഡ്സ് അത‌്‌ലറ്റിക് മീറ്റ് തിങ്കളാഴ്ച കടകശേരി ഐഡിയൽ ക്യാമ്പസ് സ്റ്റേഡിയത്തിൽ. രാവിലെ ഒമ്പതിന‌് കലിക്കറ്റ് യൂണിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ ഉദ‌്ഘാടനംചെയ്യും.
എട്ടുവയസിനുതാഴെ, പത്തുവയസിനുതാഴെ, 12 വയസിനുതാഴെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഫോർമുല വൺ, സ‌്പ്രിങ് ഹർഡിൽസ്, കിഡ്സ് ജാവലിങ‌് എന്നീ ആറ് ഇനങ്ങളിൽ മത്സരമുണ്ടാകും. 26ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റർചെയ്യാം. ഫോൺ: 9995725131.