ഐ.സി.എ.ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ.സി.എ.ഐ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

January 24, 2019 0 By Editor

ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സി.എ ഫൈനല്‍, സി.എ ഫൗണ്ടേഷന്‍, സി.എ കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് (സി.പി.ടി) എന്നിവയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് caresults.icai.org, icai.nic.in, icaiexam.icai.org എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും.