മങ്കട അഖിലേന്ത്യാ സെവന്‍സില്‍ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്

മങ്കട അഖിലേന്ത്യാ സെവന്‍സില്‍ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്

January 24, 2019 0 By Editor

മങ്കട അഖിലേന്ത്യാ സെവന്‍സില്‍ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്. ഇന്ന് നടന്ന സെമി ഫൈനല്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ സബാന്‍ കോട്ടക്കലിനോട് തോറ്റാണ് ഫിഫാ മഞ്ചേരി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇന്ന് ഫിഫയ്ക്ക് നിര്‍ബന്ധമായി ജയിക്കേണ്ട കളി ആയിരുന്നു. ഫൈനലിലേക്ക് കടക്കാന്‍ ഒരു സമനില മതിയായിരുന്നിട്ടും ഫിഫയെ തോല്‍പ്പിച്ച്‌ തന്നെ സബാന്‍ ഫൈനലിന് യോഗ്യത നേടി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സബാന്‍ കോട്ടക്കലിന്റെ വിജയം.