രഞ്ജി ട്രോഫി സെമിയിൽ കേരളത്തിന് ഇന്നിംഗ്സ് തോൽവി

രഞ്ജി ട്രോഫി സെമിയിൽ കേരളത്തിന് ഇന്നിംഗ്സ് തോൽവി

January 25, 2019 0 By Editor

കൃഷ്ണഗിരി: വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്‍റ് സെമിയിൽ കേരളത്തിന് ദയനീയ തോൽവി. ഒരു ഇന്നിംഗ്സിനും 11 റൺസിനുമായിരുന്നു വിദർഭ കേരളത്തെ തക‍ർത്തത്. മേഷ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ് വിദർഭയുടെ ജയം അനായാസമാക്കിയത്. രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് 12 വിക്കറ്റാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്.

ഒന്നിന് 59 എന്ന മികച്ച സ്കോറിൽ നിന്ന് 7 റൺസ് എടുക്കുന്നതിനെതിരെ 6 വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് കേരളത്തിന് വിനയായത്. 36 റൺസെടുത്ത അരുൺ കാർത്തികിനും 15 റൺസ് എടുത്ത വിഷ്ണു വിനോദിനും 17 റൺസെടുത്ത സിജോമോൻ ജോസഫിനും മാത്രമാണ് രണ്ടക്കം കാണാനായത്.