അഫ്ഗാനിസ്ഥാനിലെ ബാഗ് ലന്‍ പ്രവിശ്യയില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ ബാഗ് ലന്‍ പ്രവിശ്യയില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

January 26, 2019 0 By Editor

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാഗ് ലന്‍ പ്രവിശ്യയില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കളികാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. സ്ഫോടനത്തിന് പിന്നാലെ ആളുകള്‍ ചിതറിയോടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.