കോട്ടയത്തിന്‍റെ മലയോരമേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

കോട്ടയത്തിന്‍റെ മലയോരമേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

January 28, 2019 0 By Editor

കോട്ടയത്തിന്‍റെ മലയോരമേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. കാഞ്ഞിരിപ്പള്ളിയിൽ ഒരുമാസത്തിനിടെ 10 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായത്. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങൾ കൂടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പടർന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുചീകരണം ഇത് വരെ തുടങ്ങിയിട്ടില്ല. സമീപ പ്രദേശങ്ങളിലെ കച്ചവടക്കാരാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.