രാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്ലറ്റില്‍ പോകുന്നവരുടെ പ്രത്യേകം ശ്രദ്ധയ്ക്ക് ;ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവമുണ്ടായേക്കാം

രാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്ലറ്റില്‍ പോകുന്നവരുടെ പ്രത്യേകം ശ്രദ്ധയ്ക്ക് ;ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവമുണ്ടായേക്കാം

January 28, 2019 0 By Editor

രാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്ലറ്റില്‍ പോകുന്നവരുടെ പ്രത്യേകം ശ്രദ്ധയ്ക്ക് ;ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവമുണ്ടായേക്കാം,സംഭവം ഇതാണ് 59കാരിയായ ഹെലന്‍ റിച്ചാര്‍ഡിനാണ് പാതിരാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്‍ലറ്റില്‍ പോയി പാമ്പിന്റെ കടിയേറ്റത്.ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം.അ​ര്‍ധരാത്രിയിലാണ് ടോയ്‍ലറ്റില്‍വച്ച്‌ ശക്തമായ കടിയേറ്റത്. പിന്നീട് ലൈറ്റ് ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചടി നീളമുള്ള പെരുമ്പാമ്പ് ടോയ്‍ലറ്റിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. പെരുമ്പാമ്പ് ആയതു കൊണ്ട് മാത്രം ഹെലന്‍ രക്ഷപെടുകയായിരുന്നു കടിക്കുന്നിടെ അതിന്റെ കഴുത്തു ടോയ്‍ലറ്റില്‍ കുടുങ്ങിപോവുകയായിരുന്നു,ഒടുവിൽ പാമ്പ് പിടിത്തക്കാരെ വിളിപ്പിക്കുകയും അതിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഹെലന്‍ പറഞ്ഞു. ബ്രിസ്ബനിലെ പാമ്പ് പിടിത്തക്കാരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം ഹെലന്‍ പുറംലോകത്തെ അറിയിച്ചത്.