പിറവം പള്ളിത്തര്‍ക്കം; ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍മാറി

പിറവം പള്ളിത്തര്‍ക്കം; ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍മാറി

January 29, 2019 0 By Editor

കൊച്ചി: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്‍മാറിയിരിക്കുന്നത്.

പിറവം പള്ളിത്തര്‍ക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരുന്നപ്പോള്‍ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നു വ്യക്തമാക്കി അഞ്ച് വിശ്വാസികള്‍ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ച് പിന്മാറിയത്.ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു രണ്ടാമത്തെ പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.