അമേരിക്കന്‍ പ്രസിഡന്റ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

അമേരിക്കന്‍ പ്രസിഡന്റ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

January 30, 2019 0 By Editor

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഒരു റഷ്യന്‍ വാര്‍ത്താ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഡുറോയുടെ ആരോപണം.

നിക്കോളാസ് മഡുറോയുടെ സ്ഥാനാരോഹണത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് മഡുറോയുടെ പുതിയ ആരോപണം. മഡുറോയെ പ്രസിഡന്റായി അംഗീകരിക്കാന്‍ യുഎസ് അടക്കം 14 രാജ്യങ്ങള്‍ ഇത്് വരെ തയാറായിട്ടില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ വഷളാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ച അമേരിക്ക ഗുവാഡോയെ ആക്ടിങ്ങ് പ്രസിഡന്റാക്കി അവരോധിക്കുകയും ചെയ്തു. അതേസമയം, റഷ്യ മഡുറോയെ പിന്തുണയ്ക്കുകയും ചെയ്തു