കോഴിക്കോട്ട്  നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണ്ണം റെയില്‍വേ പോലീസ് പിടികൂടി

കോഴിക്കോട്ട് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണ്ണം റെയില്‍വേ പോലീസ് പിടികൂടി

January 31, 2019 0 By Editor

കോഴിക്കോട്: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചരകിലോ സ്വര്‍ണ്ണം റെയില്‍ വേ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍ വേ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ രണജിത് സിംഗാണ് സ്വര്‍ണ്ണവുമായി പോലീസിന്റെ പിടിയിലായത്.

കേരളത്തിലെ ജ്വല്ലറികള്‍ക്ക് കൈമാറാന്‍ നികുതി വെട്ടിച്ച് സ്വര്‍ണ്ണം എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായതെന്ന് റെയില്‍ വേ സംരക്ഷണ സേന പറഞ്ഞു.ഇയാളുടെ ബാഗിലെ രഹസ്യ അറയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണം ആര്‍പിഎഫ് ജിഎസ്ടി വകുപ്പിന് കൈമാറി.