വിവാഹ ആവശ്യത്തിനും മറ്റുമായി വാങ്ങിയ വാഹനങ്ങൾ തിരിച്ച് കൊടുക്കാതെ വിൽപന നടത്തുന്ന  പ്രതി വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിൽ

വിവാഹ ആവശ്യത്തിനും മറ്റുമായി വാങ്ങിയ വാഹനങ്ങൾ തിരിച്ച് കൊടുക്കാതെ വിൽപന നടത്തുന്ന പ്രതി വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിൽ

January 31, 2019 0 By Editor

വടക്കാഞ്ചേരി: വാഹന തട്ടിപ്പ് കേസിലെ പ്രധാന പ്രതി വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിൽ. ദേശമംഗലം പള്ളം സ്വദേശി പാറക്കൽ വീരാൻ മകൻ ഷെരീഫ് (39) ആണ് വടക്കാഞ്ചേരി സി.ഐ.പി.എസ്.സുരേഷിന്‌ നേതൃത്വത്തിലുള്ള അന്വഷണ സംഘം പിടികൂടിയത്. അക്കിക്കാവ് സ്വദേശി ജയേഷ്, തെക്കുംകര സ്വദേശി സിദ്ധിഖ് എന്നിവരുടെ പരാതി പ്രകാരമാണ് വടക്കാഞ്ചേരി പോലീസ് ഷെരീഫിനെതിരെ കേസെടുത്തിരുന്നത്..വിവാഹ ആവശ്യത്തിനും മറ്റുമായി വാങ്ങിയ വാഹനങ്ങൾ തിരിച്ച് കൊടുക്കാതെ വിൽപന നടത്തുകയാണ് വാഹന തട്ടിപ്പ് സംഘം ചെയ്തിരുന്നത്.കൂടാതെ പരാതിക്കാരിൽ നിന്നും ലക്ഷക്കണക്കിന് രൂപയും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു.പാലക്കാട് നൂറണി സ്വദേശി ഹനീഫ, ഷെരീഫിന്റെ ഭാര്യ സാജിത എന്നിവരാണ് തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ അഞ്ച് വാഹനങ്ങളാണ് പ്രതികൾ തട്ടിപ്പിനിരയാക്കിയത്. വാഹനങ്ങൾ കൈക്കലാക്കിയ ശേഷം പാലക്കാട് നൂറണി സ്വദേശി ഹനീഫ വഴിയാണ് വാഹനങ്ങൾ വിൽപന നടത്തിയിരുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷെരീഫ് തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അപ്പേഷണ സംഘത്തിൽ എസ്.ഐ. കെ.സി.രതീഷ്, എ.എസ്.ഐ. ജോർജ്, സി.പി.ഒമാരായ വിജയൻ ,അനീഷ്, ജോബിൻ ഐസക് ,വനിതാ സി.പി.ഒ.ഇന്ദു എന്നിവരും ഉണ്ടായിരുന്നു. ഇത്തരത്തിൽ സമാനമായ മറ്റു തട്ടിപ്പ്, സംഘം നടത്തിയിട്ടുണ്ടോ യെന്ന്അന്വഷണ സംഘം പരിശോധിച്ചുവരികയാണ്. പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Report: സിന്ധുരാനായർ