രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുകയും,​ കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുകയും,​ കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

January 31, 2019 0 By Editor

ലക്‌നൗ: രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിക്കുകയും,​ കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത്പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മനോജ് സൈനി,​ അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിയുടെ കോലം കത്തിച്ചത് മനോജ് ആയിരുന്നു. വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ വ്യക്തമാക്കി.