മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് കിറ്റെക്സ് ഗാര്‍മെന്‍റ്സിന്

മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് കിറ്റെക്സ് ഗാര്‍മെന്‍റ്സിന്

January 31, 2019 0 By Editor

കൊച്ചി: കഴിഞ്ഞ വര്‍ഷം കൊച്ചി തുറമുഖത്തിലുടെ നടത്തിയ ഇടപാടുകള്‍ക്ക് കസ്റ്റംസിന്‍റെ മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് കിറ്റെക്സ് ഗാര്‍മെന്‍റ്സിന്. അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്‍റെ ഭാഗമായി വില്ലിങ്ങ്ടണ്‍ അയലന്‍റിലെ മെര്‍ച്ചന്‍റ് നേവി ക്ലബില്‍ വച്ച് നടന്ന ചടങ്ങില്‍ സെന്‍റ്രല്‍ ടാക്സ്, സെന്‍റ്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു ഐ.ആര്‍.എസില്‍ നിന്ന്  കിറ്റെക്സ് ഗാര്‍മെന്‍റ്സ് എക്സ്പോര്‍ട്ഇംപോര്‍ട് ഡയറക്ടര്‍ തോമസ് ചെറിയാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
സാബു എം ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള കയറ്റുമതി അതിഷ്ടിത കമ്പനിയായ കിറ്റെക്സില്‍ നിന്ന് ദിനം പ്രതി 6.50 ലക്ഷം വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുള്ള ഗെര്‍ബര്‍, കാര്‍ട്ടേഴ്സ്, ചില്‍ഡ്രെന്‍സ് പ്ലെയ്സ്,  ജോക്കി, മദര്‍ കെയര്‍, എന്നീ ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി കമ്പനി വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.