കൗണ്‍സിലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍  കൈരളിയിലെ മുന്‍ അവതാരകൻ ഡോക്ടര്‍ ഗിരീഷ് അറസ്റ്റിൽ

കൗണ്‍സിലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കൈരളിയിലെ മുന്‍ അവതാരകൻ ഡോക്ടര്‍ ഗിരീഷ് അറസ്റ്റിൽ

February 1, 2019 0 By Editor

കൗണ്‍സിലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ കൈരളിയിലെ മുന്‍ അവതാരകൻ ഡോക്ടര്‍ ഗിരീഷ് അറസ്റ്റിൽ ആയി,ഇപ്പോള്‍ പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഏഴാം ക്ലാസില്‍ വച്ചാണ് ഡോക്ടര്‍ പീഠിപ്പിച്ചത്. പഠിപ്പില്‍ പിന്നോക്കം പോയ കുട്ടിയെ കൗണ്‍സിലിംഗിനായി ഡോക്ടറുടെ അടുത്തുകൊണ്ടു വരികയായിരുന്നു. അവിടെ നിന്ന് മടങ്ങുകയും ചെയ്തു. എന്നാല്‍ കുട്ടി കൂടുതല്‍ മാനസിക പ്രശ്നങ്ങള്‍ കാട്ടി. ഡോക്ടര്‍മാരെ പോലും ഭയത്തോടെ കണ്ടു. ഈ സാഹചര്യത്തില്‍ പത്താംക്ലാസിലായ കുട്ടിയെ വീണ്ടും മറ്റൊരു ഡോക്ടറുടെ അടുത്ത് എത്തിച്ചു. ഈ ഡോക്ടര്‍ വിശദമായ കൗണ്‍സിലിങ് നടത്തി. ഇതിനിടെയാണ് ഏഴാം ക്ലാസിലെ സംഭവം ഡോക്ടറോട് വിശദീകരിച്ചത്. ഇക്കാര്യം ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു ഡോക്ടര്‍. ഉടന്‍ തന്നെ എഫ് ഐ ആര്‍ ഇട്ട് ഡോക്ടറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഇതിനു മുന്പും ഇയാൾക്കെതിരെ ഇതുപോലത്തെ കേസ് നിലവിലുണ്ട്