ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി; ചോദ്യം കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ

ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി; ചോദ്യം കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ

February 1, 2019 0 By Editor

കൊച്ചി: ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പ്രതികരണം,കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം കുഞ്ഞനന്തൻ ഈ 7 വര്‍ഷവും ജയിലിൽ തന്നെയാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുള്ളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു.എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയകോടതി കേസ് ഈ മാസം 8 ലേക്ക് മാറ്റിവച്ചു.