മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു

February 1, 2019 0 By Editor

വടക്കാഞ്ചേരി: മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. ആക്ടസ് മുള്ളൂർക്കര യൂണിറ്റും, തൃശ്ശൂർ ഗവൺമെൻ്റ് ഡൻ്റൽ കോളേജും, സംയുക്തമായിട്ടാണ് ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൂർക്കര ഇന്ദിര പ്രിയദർശിനി പഞ്ചായത്ത് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ..എം.എച്ച്.അബ്ദുൾ സലാം ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡൻ്റ് .. എം.എൻ.സോദരൻ അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി നൗഫൽ .സി .എസ്സ്., ആക്ടസ് പ്രസിഡൻ്റ് .കെ.കെ.അബ്ദുൾ ഗഫൂർ, ഡോക്ടർമാരായ.. ഇഖ്ബാൽ, അരവിന്ദൻ ,കെ.എ ജസീൽ തുടങ്ങിയവർ പങ്കെടുത്തു. എൺപതോളം പേർ ക്യാമ്പിൽ ചികിൽസയ്ക്ക് എത്തിയിരുന്നു.