ഓൺലൈൻ തട്ടിപ്പ് കേസിൽ നാല് ആഫ്രിക്കൻ സ്വദേശികൾ  ക്രൈംബ്രാഞ്ച് സ്ക്വാഡിൻ്റെ പിടിയിൽ

ഓൺലൈൻ തട്ടിപ്പ് കേസിൽ നാല് ആഫ്രിക്കൻ സ്വദേശികൾ ക്രൈംബ്രാഞ്ച് സ്ക്വാഡിൻ്റെ പിടിയിൽ

February 2, 2019 0 By Editor

വടക്കാഞ്ചേരി: ഓൺലൈൻ തട്ടിപ്പ് കേസിൽ നാല് ആഫ്രിക്കൻ സ്വദേശികൾ ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡിൻ്റെ പിടിയിലായി. ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ബാങ്ക് ശാഖയിൽ നിന്നും പണം തട്ടിയ പരാതിയിൽ മേലുള്ള അന്വേഷണത്തിലാണ് 4 അംഗ സംഘം പിടിയിലായത്. ക്രിസ്റ്റീന് ഒബീജി, പാസ് കല്അ ഹിയാദ്, സാംസൺ അക്വിലേ ഫിബിലി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബർ 17നായി അന്നു തട്ടിപ്പ് .ഓൺലൈൻ തട്ടിപ്പിൽ 21 ലക്ഷത്തിലധികം രൂപയാണ് തട്ടിയത്.ഗുരുവായൂരിൽ ലഭിച്ച പരാതിയേത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്.ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപയും, ഒമ്പത് എ ടി എം കാർഡുകൾ, 22 ഫോണുകൾ, 3 ലാപ് ടോപ്പുകൾ എന്നിവ പിടികൂടി. കൂടുതൽ അന്വേഷണം തുടരുന്നതായി കമ്മീഷണർ. യതീഷ് ചന്ദ്ര പറഞ്ഞു. സാധാരണക്കാരെ കരുവാക്കിയാണ് ആഫ്രിക്കൻ സംഘത്തിൻ്റെ തട്ടിപ്പ് .സൈബർ സെല്ലിൻ്റെ സഹായത്തോടേയാണ് ആഫ്രിക്കൻ സംഘം ബംഗളൂരുവിലാണെന്ന് കണ്ടെത്തിയത്. കായികമായി എതിർത്ത സംഘത്തെ സാഹസികമായാണ് പോലീസ് പിടികൂടിയത്.തട്ടിയെടുത്ത പണം ആഢംബര ജീവിതം നയിക്കാനാണ് സംഘം ഉപയോഗിച്ചത്.ഇവരുടെ നാട്ടിൽ കൊട്ടാരസദൃശ്യമായ വീടുകളാണ് തട്ടിപ്പ് പണം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളത്.

Report: Sindoora nair