സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചെന്ന്  പി.എസ്.ശ്രീധരന്‍ പിളള

സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചെന്ന് പി.എസ്.ശ്രീധരന്‍ പിളള

February 6, 2019 0 By Editor

തിരുവനന്തപുരം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തതെന്നു പി .എസ് . ശ്രീധരൻ പിള്ള. ഇരു കൂട്ടരും കാണിക്കുന്നത് കൊലച്ചതിയാണെന്നും ശ്രീധരന്‍ പിളള പറഞ്ഞു .
ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികളും ഇതിനെതിരായ സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും വാദവും കേട്ട സുപ്രീം കോടതി ഇന്ന് വിധി പറയുകയുണ്ടായില്ല . കോടതിയില്‍ വാദം ഉന്നയിക്കാന്‍ കഴിയാത്തവര്‍ക്ക് വാദം എഴുതി നല്‍കാന്‍ കോടതി ഏഴുദിവസത്തെ സമയം അനുവദിച്ചു. ഇതോടെ ഈ മാസം 13 ന് ശബരിമല നട തുറക്കുന്നതിനു മുൻപ് വിധിയുണ്ടാകില്ലെന്ന് വ്യക്തമായിരിക്കുകയാണ് .