താഴയിൽ നിധി ലിമിറ്റഡിന്റെ 60 മത് ശാഖ വാഴക്കാലയിൽ തുടങ്ങി

താഴയിൽ നിധി ലിമിറ്റഡിന്റെ 60 മത് ശാഖ വാഴക്കാലയിൽ തുടങ്ങി

February 8, 2019 0 By Editor

ധനകാര്യ മേഖലയിൽ 53 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള താഴയിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താഴയിൽ നിധി ലിമിറ്റഡിന്റെ അറുപതാമത് ശാഖ എറണാകുളം ജില്ലയിലെ വാഴക്കാലയിൽ പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷീലു ചാരു ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. താഴയിൽ ഗ്രൂപ്പ് ചെയർമാൻ ഡോ. തോമസ് ജോൺ താഴയിൽ അധ്യക്ഷനായിരുന്നു. മുൻസിപ്പൽ കൗൺസിലർ ഷിഹാബ് എം. എം. ആദ്യ നിക്ഷേപം സ്വീകരിച്ചു. താഴയിൽ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജിനോയി ജോൺ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഇ. എം. മജീദ്, ഡയറക്ടർ പ്രൊഫ. കോശി തോമസ് താഴയിൽ, ജനറൽ മാനേജർ തമ്പി എം. മത്തായി, റവ. പി. ജെ. ജോൺ,  തോമസ് എൻ. കെ. എന്നിവർ പ്രസംഗിച്ചു. താഴയിൽ നിധി ലിമിറ്റഡിന്റെ എറണാകുളം ജില്ലയിലെ നാലാമത്തെ ബ്രാഞ്ചാണിത്.