പ്രധാനമന്ത്രി ഇന്ന്  ബംഗാളിൽ

പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ

February 8, 2019 0 By Editor

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ദേശീയപാത 31ഡിയിലെ ഫലാകാത്താ – സല്‍സലാബാരി ഭാഗത്തെ നാല് വരി പാതയാക്കുന്നതിന് തറക്കല്ലിടും. ഏകദേശം 1,938 കോടി രൂപ ചെലവിലാണ് 41.7 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നിര്‍മ്മിക്കുക.
ഈ പദ്ധതി സല്‍സലാബാരിയില്‍ നിന്നും അലീപൂര്‍ദ്വാരില്‍ നിന്നും സിലിഗുഡിയിലേക്കുള്ള ദൂരം ഏകദേശം 50 കിലോമീറ്ററോളം കുറയ്ക്കും.ജല്‍പായ്ഗുരിയില്‍ പുതിയ ഹൈക്കോടതി സര്‍ക്യൂട്ട് ബഞ്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.